ആലപ്പുഴ ജില്ലയിലെ ചാരുംമൂടും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ 'നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ'യുടെ ഏഴാമത് വാർഷിക പൊതുയോഗവും 2026-2027 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ ജൂൺ 12 വെള്ളിയാഴ്ചയായിരുന്നു ജനറൽ ബോഡി യോഗം ചേർന്നത്.
നിലവിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട് ട്രഷററും അവതരിപ്പിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുയോഗം ചർച്ച ചെയ്യുകയും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
Content Highligths: The Bahrain-based expatriate group Nirakkoot Chaarummoodu has selected new office bearers. The new leadership is expected to strengthen community coordination, cultural programs, and welfare activities for members in Bahrain.