ഐഎസ്ബി പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പ്; ന്യൂ ഇന്ത്യൻ സ്‌കൂളിന് ഇന്റർ-സ്കൂൾ കിരീടം

ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ റണ്ണർ അപ്പ് സ്ഥാനം നേടി

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ ഇന്റർ-സ്കൂൾ ചെസ് കിരീടം സ്വന്തമാക്കി. അണ്ടർ-14 ടീം വിഭാഗത്തിൽ നോയൽ അബ്രഹാം പുന്നൂസ്, ശ്രീറാം പളനിയപ്പൻ, ജയ്റാം കണ്ണപ്പൻ, ധനശ്രീ മോഹൻരാജ് എന്നിവരടങ്ങിയ ന്യൂ ഇന്ത്യൻ സ്‌കൂൾ ടീമാണ് ജേതാക്കളായത്. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ റണ്ണർ അപ്പ് സ്ഥാനം നേടി. അർണവ് സിങ് ദിവാൻ, ത്രിഷാൻ മൂർക്കോത്ത്, ധ്രുവ് ത്രിവേദി, ഗുഞ്ചൻ പൽ എന്നിവരായിരുന്നു ബി‌ഐ‌എസ് ടീമിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഫിഡെ റാപ്പിഡ് ചെസ് നിയമങ്ങൾക്കനുസൃതമായി നടത്തിയ മത്സരത്തിൽ ബഹ്‌റൈനിലെ എല്ലാ സിബിഎസ്ഇ സ്‌കൂളുകളും പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് മത്സരം ഉദ്ഘാടനം ചെയ്തു.

ഓപ്പൺ വിഭാഗത്തിൽ രുദ്ര ദേശായി കിരീടം നേടി. ദിമിത്രിയോസ് ഡിസ്പിനിസ് രണ്ടാം സ്ഥാനവും കൃഷ്ണ ബാബു ലക്ഷ്മണൻ (ഇന്ത്യൻ സ്‌കൂൾ) മൂന്നാം സ്ഥാനവും നേടി. ആര്യൻ അനിൽ ജയ് പ്രഭാകരൻ നാലാം സ്ഥാനവും ആദിത്യ വെങ്കിട്ടരാമൻ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. വിദ്യാർത്ഥികളുടെ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂളിലെ ഉമ ഈശ്വരി മീനാക്ഷിനാഥൻ ഓവറോൾ ഗേൾസ് ചാമ്പ്യനായി.

Content Highlights: New Indian School emerged as the champion of the ISB Platinum Jubilee Inter-School Chess Championship. The tournament witnessed strong competition from students, with the winning team displaying exceptional chess skills and teamwork.

To advertise here,contact us