ബഹ്റൈനിൽ നിന്ന് ജോലി മാറ്റം ലഭിച്ച പ്രവാസിക്ക് യാത്രയപ്പ് നൽകി

വിഴ ദ്വീപിന്റെ മണ്ണിൽ നിന്ന് മറ്റൊരു പ്രവാസ ലോകത്തേക്ക് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി യാത്ര ആകുകയാണ് മനോഷ്

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബയ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത്ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏരിയാ യൂണിറ്റ് അംഗം മനോഷ് കോരയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. പവിഴ ദ്വീപിന്റെ മണ്ണിൽ നിന്ന് മറ്റൊരു പ്രവാസ ലോകത്തേക്ക് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി യാത്ര ആകുന്ന മനോഷ് കോരക്കും കുടുംബത്തിനും ബേത് ലഹേം ഏരിയ യൂണിറ്റിന്റെ പേരിലുള്ള സ്നേഹോപഹാരം 15/05/2026 വെള്ളിയാഴ്ച്ച പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ കൈമാറി.

ഇടവക സെക്രട്ടറി ബെന്നി പി മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി, ഏരിയാ യൂണിറ്റ് അംഗം ബിസി എബി എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. മനോഷ് കോര ഏരിയാ യൂണിറ്റ് നൽകിയ യാത്ര അയപ്പ് സമ്മേളനത്തിന് നന്ദി അറിയിച്ചികൊണ്ട് മറുപടി പ്രസംഗം നടത്തി. കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിച്ച യാത്ര അയപ്പ് സമ്മേളനത്തിന് സൂസൻ ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.

Content Highlights: An expatriate employee in Bahrain was given a warm farewell after receiving a job transfer, highlighting workplace camaraderie and community bonding among expats.

To advertise here,contact us