ബഹ്റൈനില്‍ തൊഴിലിട സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉച്ചവെയില്‍ ജോലിനിരോധന നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. തൊഴില്‍, നിയമകാര്യ മന്ത്രി യൂസിഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലാഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് കൗണ്‍സിലിന്റെ രണ്ടാമത് യോഗമാണ് ഉച്ചവെയില്‍ ജോലിനിരോധന നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയും ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. തൊഴിലിടങ്ങളില്‍ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നത് സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷത്തിനും വ്യവസായ വളര്‍ച്ചയ്ക്കും അത്യാവശ്യമാണെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 2026-ല്‍ നടപ്പിലാക്കേണ്ട ബോധവത്ക്കരണ പദ്ധതികളും നിയമപരിഷ്കാരങ്ങളും കൗണ്‍സില്‍ വിലയിരുത്തി.
വേനല്‍ക്കാലത്ത് ഉച്ചസമയത്തെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്ന 2026-ലെ 5-ാം നമ്പര്‍ തീരുമാനത്തിന്റെ നടപ്പാക്കല്‍ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു. കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഈ വര്‍ഷം അവസാനം ബഹ്റൈനില്‍ നടക്കാനിരിക്കുന്ന ആറാമത് നാഷണല്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് കോണ്‍ഫറന്‍സിന്റെയും പ്രദര്‍ശനത്തിന്റെയും ഒരുക്കങ്ങളും യോഗം വിലയിരുത്തി.
Content Highlights: Bahrain has announced stricter enforcement of its noon work ban to enhance workplace safety during extreme summer heat. The decision aims to protect outdoor workers from heat-related risks.