തൊഴിലാളികൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ; സേവന പ്രവർത്തനവുമായി ആർട്ട് ഓഫ് ലിവിംഗ് -ബഹ്‌റൈൻ ചാപ്റ്റർ

തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിൽ, നിരവധി വോളണ്ടിയർമാർ പങ്കെടുത്തു.

ആത്മീയ ആചാര്യനും "ആർട്ട്‌ ഓഫ് ലിവിങ്" സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികവും അനുസ്മരിച്ച്, മെയ്‌ 8-2026ന് മനാമയിലെ വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളിലായി സേവന പ്രവർത്തനം സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി, അർഹരായ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിൽ, നിരവധി വോളണ്ടിയർമാർ പങ്കെടുത്തു.

"ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ" മുതിർന്ന യോഗാധ്യാപകരായ ദീപ്‌കുമാർ, അജീത് നമ്പ്യാർ, വിദ്യ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഏകോപനം ശ്രീജിത്ത്‌, ജയചന്ദ്രൻ എന്നിവർ നിർവഹിച്ചു.

ഗുരുദേവിന്റെ 70-ാം ജന്മദിനവും ഫൗണ്ടേഷന്റെ 45-ാം വാർഷികവും അനുസ്മരിക്കുന്ന ഈ സേവന പ്രവർത്തനം, സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായി ശ്രദ്ധേയമായി. ഭാവിയിലും സമാനമായ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

Content Highlights: Art of Living Bahrain Chapter organized a humanitarian initiative by distributing food grain kits to workers. The program was aimed at supporting labor communities and extending essential assistance through community service activities in Bahrain.

To advertise here,contact us