ബിഡികെ-സെന്റ് പോൾസ്‌ മാർത്തോമാ യുവജനസഖ്യം രക്തദാന ക്യാമ്പ് നടന്നു

സെന്റ് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് ആശംസയർപ്പിച്ചു സംസാരിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സെന്റ് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 60 ലധികം പേർ രക്തം നൽകി.

സെന്റ് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡൻ്റ് റവ. അനീഷ് സാമുവൽ ജോൺന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും രേഖപ്പെടുത്തി.

സെന്റ് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് ആശംസയർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് എബിൻ മാത്യു ഉമ്മൻ, കൺവീനർ പ്രിൻസ് തോമസ്, ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, ഗിരീഷ് കെ.വി, സാബു അഗസ്റ്റിൻ, അസീസ് പള്ളം, സെന്തിൽ കുമാർ, സുനിൽ മനവളപ്പിൽ, അബ്ദുൽ നാഫി, ഫാത്തിമ സഹല, സലീന റാഫി, വിനീത വിജയ്, സുജേഷ്, ശ്രീജ ശ്രീധർ, രാജേഷ് പന്മല, മെമ്പർ സബീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Content Highlights: BDK St Pauls Mar Thoma Yuvajana Sakhyam, blood donation camp Kerala, youth organization event, charity blood donation, community service Kerala, Mar Thoma youth wing

To advertise here,contact us