മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബഹ്റൈൻ പ്രവാസിയായ കൊല്ലം ജില്ലയിൽ പുത്തൂർ സ്വദേശി സജി ജോർജ്ജിന് റിഫ സിത്ര ഫാമിലി ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ഐവാൻ തോമസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിന് സജി പാപ്പച്ചൻ സ്വാഗതം പറഞ്ഞു.
തോമസ് ഇടിക്കുള, ബിജു എം. ഡാനിയൽ, മിബു ഏബ്രഹാം, ജേക്കബ് സി.വി., ലിജു ഏബ്രഹാം, തോമസ് മാത്യൂ, ഷിജി മാത്യൂ, സിബി ബേബി, ബോണി മുളപാംപള്ളിൽ എന്നിവർ ആശംസകൾ നേർന്നു. ഫാമിലി ഗ്രൂപ്പിന്റെ ഉപഹാരം നൽകുകയും ഡിജു ജോൺ മാവേലിക്കര നന്ദി അർപ്പിക്കുകയും ചെയ്തു. മിനി സജി ഭാര്യയും ജോയൽ സജി, നോയൽ സജി എന്നിവർ മക്കളും ആണ്.
Content Highlights: A Kollam native ends his expatriate life in Bahrain and is given a heartfelt farewell, marking his return to Kerala after years abroad.