പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ 'വാര് റിസ്ക്' എന്ന പേരില്‍ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ച് കമ്പനികള്‍. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന ആളപയങ്ങള്ക്കും പരിക്കുകള്‍ക്കും പുറമെ നാശനഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കി.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ജനവാസ മേഖലയില്‍ ഉള്‍പ്പെടെ നാശനഷ്ടം ഉണ്ടാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ആദ്യമായി വാര് റിസ്ക് പരിരക്ഷ കൂടി കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധം, മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ എന്നിവ മൂലം ജീവനാശമോ അപകടമോ സംഭവിച്ചാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിന് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ അവശിഷ്ടങ്ങള്‍ പതിച്ച് ഉണ്ടാകുന്ന നാശനഷ്ടങ്ങളും കവറേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഇത്തരം പോളിസികള്‍ക്ക് രാജ്യത്ത് പ്രസക്തിയില്ലായിരുന്നുവെങ്കില് നിലവിലെ സാഹചര്യത്തില്‍ ആവശ്യക്കാര്‍ ഏറെയൈണെന്ന് ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വ്യവസായങ്ങള്‍, വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് വാര് കവറേജ് എടുക്കുന്നത് ഉചിതമാണെന്നും ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടികാട്ടുന്നു.
വ്യക്തിഗത സുരക്ഷയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ്, പേഴ്സണല്‍ ആക്സിഡന്റ് പോളിസി എന്നിവയില്‍ വാര് റിസ്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടുത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ നാശനഷ്ടങ്ങള്‍ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് തെളിയിക്കുന്ന രേഖകളും ഫോട്ടോകളും ഹാജരാക്കണം. സംഘര്‍ഷ സമയത്ത് 30 മുതല്‍ 60 ദിവസത്തില്‍ കൂടുതല്‍ വീട് ഒഴിഞ്ഞുകിടന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. അത്തരം സാഹചര്യങ്ങളില്‍ അക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ മുന്‍കൂട്ടി അറിയിക്കണം. ചില കമ്പനികള്‍ ടെലി-കണ്സള്ട്ടേഷന്, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Amid rising tensions in West Asia, Bahrain has introduced ‘War Risk’ insurance coverage to safeguard businesses and assets from conflict-related damages.