ഈദുൽ ഫിത്തർ; മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ബഹ്റൈൻ

പെരുന്നാൾ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലുമാണ് മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി ലഭിക്കുക

ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രമാണിച്ച് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പെരുന്നാൾ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലുമാണ് മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി ലഭിക്കുക. ഔദ്യോഗിക അവധി ദിവസങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും (വാരാന്ത്യ അവധികൾ) ഉൾപ്പെടുന്നതിനാൽ, ഇതിന് പകരമായി രണ്ട് ദിവസങ്ങൾ കൂടി അധികമായി അവധി നൽകാൻ ഉത്തരവിൽ നിർദ്ദേശമുണ്ട്.

Content Highlights: Bahrain has announced the Eid holiday for ministries and government institutions in connection with the celebration of Eid al-Fitr. Government offices across the country will remain closed during the official holiday period.

To advertise here,contact us