ബഹ്റൈനിലെ പ്രത്യേക സാഹചര്യം; നിരവധി ആളുകൾക്കായി രക്ത ദാന ക്യാമ്പുമായി സെന്റ് മേരീസ് കത്തീഡ്രൽ

രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒത്തൊരുമയോടുകൂടി നിൽക്കുമെന്ന് ഇടവക വികാരി

ബഹ്‌റൈനിൽ നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ നിരവധി ആളുകൾക്ക് രക്തം ആവശ്യമായ് വരുന്നു എന്ന വിവരം സൽമാനിയ ഹോസ്പ്പിറ്റൽ അധികൃതരിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിന്റെ നേത്യത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി രക്ത ദാന ക്യാമ്പ് നടത്തി.

നമുക്ക് അന്നം തരുന്ന രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ആ രാജ്യത്തിന് വേണ്ടി ഇടവകാംഗങ്ങള്‍ ഒത്തൊരുമയോടുകൂടി രക്ത ദാനത്തിലൂടെ തങ്ങളാലാവുന്ന സഹായത്തിന് തയ്യാറായിരിക്കുന്നത് എന്നും ഇടവകയുടെ യൂത്ത് വിങ്ങ് ആയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന അംഗങ്ങള്‍ ഈ രക്ത ദാന ക്യാമ്പിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ഉണ്ടെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസു കുട്ടി പിഎന്‍, ട്രസ്റ്റി ജോണ്‍ കെപി, സെക്രട്ടറി എബി കുരുവിള എന്നിവര്‍ അറിയിച്ചു.

Content Highlights:

To advertise here,contact us