നാഫ്തലിന്‍ ബോളുകള്‍ എന്ന പാറ്റ ​ഗുളികയുടെ ഉപയോ​ഗം നിരോധിക്കണം; ബഹ്റൈൻ പാർലമെന്റിൽ പ്രമേയം

ചില വ്യക്തികളിലും നവജാത ശിശുക്കളിലും നാഫ്തലിന്‍ വലിയ പ്രത്യാഘാതങ്ങളും ഉണ്ടാക്കും

ബഹ്റൈനില്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന നാഫ്തലിന്‍ ബോളുകള്‍ എന്ന പാറ്റ ഗുളികയുടെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം ചൊവ്വാഴ്ചത്തെ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.

നാഫ്തലിന്‍ ബോളുകള്‍ ഖരരൂപത്തില്‍നിന്ന് നേരിട്ട് വിഷവാതകമായി മാറുന്നവയാണെന്നും ഇത് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ധനകാര്യ-സാമ്പത്തികകാര്യ സമിതി അധ്യക്ഷന്‍ അഹ്‌മദ് അല്‍ സല്ലും വ്യക്തമാക്കി. ഛര്‍ദ്ദി, തലവേദന, ഓക്കാനം, തലകറക്കം, എന്നിവക്ക് പുറമെ ഹീമോലിറ്റിക് അനീമിയ പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ചില വ്യക്തികളിലും നവജാത ശിശുക്കളിലും നാഫ്തലിന്‍ വലിയ പ്രത്യാഘാതങ്ങളും ഉണ്ടാക്കും. ഇത് കാന്‍സറിന് കാരണമായേക്കാമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.

Content Highligths:

To advertise here,contact us