എസ്കെ പൊറ്റക്കാട്ട് സാഹിത്യപ്രതിഭാ പുരസ്‌കാരം, ബഹ്റൈന്‍ പ്രവാസി അജിത് നായര്‍ക്ക്

ഈ മാസം 28-ന് മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

എസ്കെ പൊറ്റെക്കാട്ടിന്റെ സ്മരണാര്‍ത്ഥം നല്‍കി വരുന്ന ഈ വര്‍ഷത്തെ സാഹിത്യപ്രതിഭാ പുരസ്‌കാരം ബഹ്റൈന്‍ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായര്‍ക്ക്. എസ്കെ പൊറ്റെക്കാട്ട് സ്മാരക സമിതി പ്രഖ്യാപിച്ച വിവിധ സാഹിത്യ പുരസ്‌കാരങ്ങളിലാണ് അജിത് നായര്‍ ശ്രദ്ധേയമായ നേട്ടെ സ്വന്തമാക്കിയത്.

ഈ മാസം 28-ന് മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്റൈനില്‍ പ്രവാസിയായ അജിത് നായര്‍, സാഹിത്യം, സിനിമാ സംവിധാനം, ഛായാഗ്രഹണം, യാത്ര തുടങ്ങിയ മേഖലകളില്‍ ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Bahraini expatriate Ajith Nair won SK Pottakat Literary Talent Award

To advertise here,contact us