അനധികൃത താമസക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി ബഹ്റൈൻ; ഒരാഴ്ചക്കിടെ നിരവധി അറസ്റ്റുകൾ

രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ 1,306 പരിശോധനകള്‍ നടത്തിയതായും അതോറിറ്റി വ്യക്തമാക്കി

ബഹ്റൈനില്‍ അനധികൃത താമസക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ഒരാഴ്ചക്കിടെ നിരവധി അനധികൃത തൊഴിലാളികളെ പിടികൂടിയതായി അതോറിറ്റി അറിയിച്ചു. നേരത്തെ അറസ്റ്റിലായ 120ഓളം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

ഈ മാസം എട്ട് മുതല്‍ ഇന്നലെ വരെ ഒരാഴ്ചക്കാലം 1,336 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. വ്യാപക നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. നിയമ വിരുദ്ധനമായി രാജ്യത്ത് തുടര്‍ന്നുവന്ന നിരവധി പ്രവാസികളെയും അറസ്റ്റ് ചെയ്തു. മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തുടര്‍ന്നുവന്നവരായിരുന്നു ഇതില്‍ ഏറെയും. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച നിരവധി പ്രവാസികളും പിടിയിലായി. മുന്‍കാലങ്ങളില്‍ അറസ്റ്റ് ചെയ്ത് 126 നിയമലംഘകരെ നാട് കടത്തിയതായും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ 1,306 പരിശോധനകള്‍ നടത്തിയതായും അതോറിറ്റി വ്യക്തമാക്കി. ക്യാപിറ്റല്‍, മുഹറഖ് എന്നീ ഗവര്‍ണറേറ്റുകള്‍ക്ക് പുറമെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്, സതേണ്‍ ഗവര്‍ണറേറ്റ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആഭ്യന്തര മന്ത്രാലയം, വിവിധ സുരക്ഷാ ഡയറക്ടറേറ്റുകള്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, ട്രാഫിക് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്‍, ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണതോതെടെയായിരുന്നു പരിശോധനാ ക്യാമ്പയനുകള്‍ സംഘടിപ്പിച്ചത്.

വരും ദിവസങ്ങളിള്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ക്ക് എതിരെ ശക്തമായ നടപടി തുടരുമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലൈറ്ററി അതോറിറ്റി വ്യക്തമാക്കി.

Content Highlights: Bahrain has intensified its crackdown on illegal residents, with several arrests and deportations in recent weeks. The Labour Market Regulatory Authority (LMRA) has conducted numerous inspection visits and joint campaigns across the country, resulting in the deportation of hundreds of undocumented workers

To advertise here,contact us