വടകര സഹൃദയ വേദി മെഡിക്കൽ ക്യാമ്പ് നടത്തി

മെഡിക്കൽ ക്യാമ്പിന് വനിത വേദി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി

വടകര സഹൃദയ വേദി വനിതാ വേദിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച (13/02/26) രാവിലെ എട്ട് മണി മുതൽ 12 മണി വരെ അൽ ഹിലാൽ മെഡിക്കൽ സെന്റർ അദിലിയയിൽ വച്ചു നടന്ന ക്യാമ്പ് ആദരണീയനായ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

മാറിയ കാലത്തു ഇത്തരം മെഡിക്കൽ ക്യാമ്പിന്റെ ആവിശ്യകതയും ക്യാമ്പിന് ശേഷമുള്ള തുടർ പരിശോധനയും ആവിശ്യമായ ഘട്ടത്തിൽ മെഡിക്കൽ സപ്പോർട്ടും നൽകി പങ്കെടുക്കുന്നവരുടെ ആരോഗ്യം ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ സംഘടന തയ്യാറാവണമെന്ന് പ്രസംഗത്തിൽ രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു.

വനിത വേദി സെക്രെട്ടറി ശ്രീജി രഞ്ജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ, പ്രസിഡന്റ്‌ സന്ധ്യ വിനോദ് ആദ്യക്ഷം വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഐസിആർഎഫ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോക്ടർ ഫൈസൽ, വുമൺ അക്രോസ് സ്ഥാപക സുമിത്ര പ്രവീൺ, സഹൃദയ വേദി ജനറൽ സെക്രട്ടറി എം സി പവിത്രൻ, പ്രസിഡന്റ്‌ മുഹമ്മദ് അഷ്‌റഫ്‌, ട്രഷ്റർ രഞ്ജിത്ത് വി പി എന്നിവർ സംസാരിച്ചു.

സംഘടനയുടെ ഉപഹാരം പ്രസിഡന്റ്‌ മുഹമ്മദ് അഷ്‌റഫ്‌ യോഗത്തിൽ സന്നിഹിതനായ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹമ്മദ് അൻസലിനു നൽകി ആദരിച്ചു. മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ സ്റ്റാഫ്‌ ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 250 ഓളം വരുന്ന അംഗങ്ങൾക്കും മെഡിക്കൽ ക്യാമ്പ് കൺവീനർ സിംജ ബിജു നന്ദി പ്രകാശിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന് വനിത വേദി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Content Highlights: Vadakara Sahrdaya Vedi Medical Camp was held in Bahrain

To advertise here,contact us