ഭക്ഷണം ബൈക്കിൽ ഡെലിവറി ചെയ്യുന്നതിനിടയിൽ കാറുമായി ആക്സിഡന്റ് സംഭവിച്ച് പരിക്കേറ്റ യൂനസ് പൈനാട്ടിൽ എന്ന വ്യക്തിക്കാണ് പ്രവാസി ലീഗൽ സെൽ നിയമസഹായം നൽകിയത്. സാരമായ പരിക്ക് കാരണം 5 ഓപ്പറേഷനുകൾക്ക് യൂനസ് വിധേയനാകേണ്ടി വന്നു. പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ മൂലം കാർ ഓടിച്ച ശിക്ഷ ലഭിക്കുകയും യൂനസിന് നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു.
നിയമനടപടിയെടുത്ത ബഹ്റൈൻ ഗവൺമെന്റ് അധികൃതർക്കും പ്രവാസി ലീഗൽ പ്രവർത്തകരായ ഫൈസൽ പട്ടാണ്ടി, സാബു ചിറമ്മൽ, പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ പ്രസിഡൻ്റും ഗ്ലോബൽ പി ആർ ഓ യുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി റിതിൻ രാജ്, വക്കീൽ ബുഷറ മയ്യുഫ് എന്നിവർക്കുള്ള നന്ദി യൂനുസ് രേഖപ്പെടുത്തി. പ്രവാസ ലോകത്ത് ബുദ്ധിമുട്ട് നേടുന്നവർക്ക് എന്നും താങ്ങും തണലുമായി പ്രവാസി ലീഗൽ പ്രവർത്തിക്കുമെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു.
Content Highlights: Pravasi Legal Cell provides legal assistance to expatriate injured in road accident