മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബികെഎസ്എഫ്) കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടത്തിവരുന്ന റമദാൻ ചാരിറ്റി ഡ്രൈവിന്റെ ഈ വർഷത്തെ പ്രവർത്തനം ബികെഎസ്എഫ് രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബഹ്റൈൻ സ്വദേശി വനിത എല്ലാ വർഷവും നൽകി വരുന്ന ഡ്രൈ ഫുഡ് കിറ്റുകളുടെ വിതരണത്തിലൂടെയാണ് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
സമൂഹത്തിലെ അവശത അനുഭവിക്കുന്ന അർഹതപ്പെട്ടവരെ കണ്ടെത്തി ഈ സ്നേഹ കിറ്റുകൾ അവരിൽ എത്തിക്കാൻ ബി കെ എസ് എഫ് വളണ്ടിയർന്മാർ തയ്യാറായതായി ചാരിറ്റി ടീം ലീഡർ അൻവർ കണ്ണൂർ അറീയിച്ചു. പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ നജീബ് കടലായി, ഫസൽ ഹഖ്, ലത്തീഫ് മരക്കാട്ട്, സത്യൻ പേരാമ്പ്ര, അൻവർ ശൂരനാട്, ഷെമീർ പൊട്ടച്ചോല, സലീം നമ്പ്ര, നൗഷാദ് പൂനൂർ, ദീപക്, ജാബിർ, സൈനൽ കൊയിലാണ്ടി, മൂസ ഹാജി, അജീഷ് കെ വി, ഷഹബാസ് സുബൈർ, ഖൈസ് എന്നിവർ സംസാരിച്ചു. അനസ് റഹീം സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 39614255, 33040446 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റമദാനിലെ തുടർന്നുള്ള ദിനങ്ങളിൽ സൗജന്യ ഇഫ്താർ കിറ്റ് വിതരണങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇഫ്താർ സംഗമങ്ങൾ, വഴിയോരങ്ങളിലെ ഇഫ്താർ സ്നാക്സ് ബാഗുകളുടെ വിതരണം, ഗബ്ഗ മജ്ലിസുകൾ, റമദാൻ സന്ദേശ സദസുകൾ എന്നീ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും ബി കെ എസ് എഫ് ഹെൽപ്പ്ലൈൻ ടീം അറീയിച്ചു.
Content Highlights: BKSF Ramadan Charity Drive kicks off with a bang