സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

ഗാനമേള, ഡാൻസ് വിവിധ ഗെയിമുകൾ ഉൾപ്പെടെ നിരവധി പ്രോഗ്രാമുകളും നടത്തി

സെവൻ ആർട്ട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും മനാമ ഹാപ്പി ഗാർഡനിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തുകയുണ്ടായി. നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിൽ ശരണ്യ, നിത, രേഷ്മ, സുരമ്യ തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനമേളയും ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോ, ഡാൻസ് വിവിധ ഗെയിമുകൾ ഉൾപ്പെടെ നിരവധി പ്രോഗ്രാമുകൾ നടത്തുകയുണ്ടായി.

ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സെക്രട്ടറി ബൈജു മലപ്പുറം, ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ്, കൺവീനർ സുനീഷ് എം എസ്, മണിക്കുട്ടൻ, ലേഡീസ് വിങ് പ്രസിഡൻ്റ് അഞ്ചു സന്തോഷ്, മിനി റോയ്, മുബീന മൻഷീർ, ദീപ്തി റിജോയ്, ലിബി ജയ്സൺ, ബോബി പുളിമൂട്ടിൽ, വിനോദ് അരൂർ, ജയ്സൺ വർഗീസ്, സലീം നൗഷാദ്, സുബി തോമസ്, അരുണിമ ശ്രീജിത്ത്, ബോബി പാറയിൽ, അജിത് കുമാർ കണ്ണൂർ, മനോജ് പീലിക്കോട്, മൻഷീർ കൊണ്ടോട്ടി, രാജേഷ് പെരുങ്കുഴി സത്യൻ പേരാമ്പ്ര, ജ്യോതിഷ് പണിക്കർ, അനിൽ യുകെ, സ്മിതാ മയ്യന്നൂർ, സുഭാഷ് തോമസ്, മോൻസി ബാബു വിനോദ് ഡാനിയേൽ, ലിജു പാപ്പച്ചൻ, സന്തോഷ്‌ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വിവിധ പ്രോഗ്രാമുകൾക്ക് റോയ് മാത്യു, സാമുവൽ മാത്യു ശ്രീജിത്ത് കെഎസ്, സന്തോഷ്‌ കുറുപ്പ്, ദീപു, ഹുസൈൻ വയനാട്, സുജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Seven Arts Cultural Forum organized a family reunion

To advertise here,contact us