ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി; എറണാകുളം സ്വദേശിനിക്ക് സഹായമായി ബഹ്റൈനിലെ സന്നദ്ധ പ്രവർത്തകർ

സംഘടനയുടെ ഇടപെടല്‍ മൂലം പുതിയ ജോലിയും ലഭിച്ചു.

ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി ജെസ്സി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. ബഹ്‌റൈനില്‍ ഗാര്‍ഹിക തൊഴിലാളിയായിരുന്ന ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കുറച്ചുകാലമായി മരുന്നിനും ഭക്ഷണത്തിനും പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്ന ജെസിക്ക് ഹോപ്പ് എന്ന പ്രവാസി സംഘടനയാണ് സഹായങ്ങള്‍ ലഭ്യമാക്കി വന്നിരുന്നത്.

സംഘടനയുടെ ഇടപെടല്‍ മൂലം പുതിയ ജോലിയും ലഭിച്ചു. എന്നാല്‍ അടുത്തിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ജോലിയില്‍ തുടരാന്‍ സാധിക്കാതെ വന്നു. ഇതിന് പിന്നാലെയാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റ് ഉള്‍പ്പെടെയുളള സഹായങ്ങള്‍ ഹോപ്പ് പ്രവര്‍ത്തകര്‍ ലഭ്യമാക്കിയത്. ജെസ്സിയെ യാത്രയാക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലും എത്തിയിരുന്നു.

Content Highlights: Volunteers in Bahrain have stepped in to help a woman from Ernakulam who was left in distress after losing her job. The support from the expatriate community has provided much-needed relief.

To advertise here,contact us