കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ചെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു. കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല.
'പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളും അടിക്കടിയുള്ള വിമാനക്കൂലി വർധനയും നിരന്തരം കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുന്നതാണ്. എന്നാൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് അനുഭാവപൂർവമായ ഒരു ഇടപെടലകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.'
ജോലി നഷ്ടപ്പെട്ടും ജോലി മതിയാക്കിയും സ്വന്തം നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തെ ചേർത്ത് നിർത്തുവാനുള്ള ഒരു പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയുടെ തെളിവാണ് എന്നും ബേസിൽ ആരോപിച്ചു.
Content Highlights: Basil Nellimattam expressed his dissatisfaction with the Central Budget, claiming it provides no relief for expatriates. He argued that the budget overlooks the needs of the Kerala expatriate community, which relies heavily on government support.