കുടുംബ സൗഹൃദ വേദി 29-ാമത് വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി അനീഷ്‌ സാമൂവേൽ ജോൺ അച്ഛൻ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി

ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായ കുടുംബ സൗഹൃദവേദിയുടെ 29 മത് വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഓറ ആർട്സിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപെട്ടു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ കല്ലോത്ത് ഗോപിനാഥ്‌ മേനോൻ ഉദ്ടഘാടന കർമം നിർവഹിച്ചു.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി അനീഷ്‌ സാമൂവേൽ ജോൺ അച്ഛൻ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.സംഘടനയുടെ രക്ഷാധികാരി അജിത് കണ്ണൂർ നാളിത് വരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. വിശിഷ്ടാഥതികളായ പ്രവാസി ലീഗൽ സെൽ പ്രസിഡന്റും അഞ്ചാം ലോക കേരള സഭാഗംവുമായ സുധീർ തിരുനിലത്ത്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, യുപിസി ഗ്രൂപ്പ്‌ ജനറൽ മാനേജർ ഇബ്രാഹിം വിപി, കേരള സോഷ്യൽ കൾച്ചറൽ ഫോറം സെക്രട്ടറി ബിന്ദു നായർ, ഓറ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

രോഗാവസ്ഥയാൽ പ്രയാസപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ പ്രായമായ ഒരു മാതാവിന് യുപിസി ഗ്രൂപ്പിന്റെ സഹകരണത്തോടെ ടിക്കറ്റ് സംഘടയുടെ ചാരിറ്റി വിംഗ് സെക്രട്ടറി സയിദ് ഹനിഫ് ട്രഷറർ മണിക്കുട്ടൻ ജി എന്നിവർ ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറക്ക് ചടങ്ങിൽ വച്ച് കൈമാറി.

കുട്ടികളുടെയും മുതിർന്നവരുടെയും വൈവിദ്യമാർന്ന വിവിധയിനം കലാപരിപാടികളും ആഘോഷരാവിന് മാറ്റ് കൂട്ടി. മനോജ്‌ പിലിക്കോടിന്റെ നേതൃത്വത്തിൽ ഉള്ള പ്രോഗ്രാം കമ്മറ്റി വാർഷിക ആഘോഷരാവ്‌ മികവുറ്റതാക്കി. ലേഡീസ് വിംഗ് പ്രസിഡന്റ്‌ കാത്തു സച്ചിൻദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ഓഡിറ്റർ ദിപു എം കെ, ജോയിന്റ് ട്രഷറർ സജി ചാക്കോ,മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ, ജനറൽ കോർഡിനേറ്റർ ഷാജി പുതുക്കൂടി, ഓഡിറ്റർ മൻഷീർ കൊണ്ടോട്ടി, എക്സിക്യൂട്ടീവ് അംഗം ജയേഷ് കുറുപ്പ്, ബഹ്‌റൈനിലെ മറ്റ് സംഘടനാ ഭാരവാഹികൾ, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യക്തികളും സന്നിഹിതരായി. ബബിന സുനിൽ അവതാരികയായി. വാർഷിക ആഘോഷത്തിൽ പങ്കെടുത്തവർക്ക് സ്വാധിഷ്ടമായ ഭക്ഷണവും വിതരണം ചെയ്തുകൊണ്ട് 29 മത് വാർഷികം സംഘാടക സമിതി ആഘോഷമാക്കി. പ്രോഗ്രാം കൺവീനവർ മനോജ്‌ പിലിക്കോട് നന്ദി പറഞ്ഞു.

Content Highlights: The Family Friendly Forum organized its 29th annual anniversary celebrations along with Christmas and New Year festivities. Members and families participated in the event, which featured cultural programs and seasonal celebrations, marking another milestone year for the organization.

To advertise here,contact us