ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

ഇസ ടൗണിലെ സ്‌കൂൾ കാമ്പസിൽ ജനവരി 22ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിൽ 1,815 പോയിന്റുകൾ നേടി ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ഇസ ടൗണിലെ സ്‌കൂൾ കാമ്പസിൽ ജനവരി 22ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു. 1,717 പോയിന്റുകൾ നേടി സിവി രാമൻ ഹൗസ് റണ്ണേഴ്‌സ്-അപ്പ് സ്ഥാനം നേടി. ജെസി ബോസ് ഹൗസ് 1,685 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തും 1,656 പോയിന്റുകൾ നേടി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തും നിലയുറപ്പിച്ചു.

വിക്രം സാരാഭായ് ഹൗസിലെ പുണ്യ ഷാജി 47 പോയിന്റോടെ കലാരത്ന അവാർഡ് നേടി. സിവി രാമൻ ഹൗസിലെ സന്നിധ്യു ചന്ദ്രയ്ക്ക് 48 പോയിന്റോടെ കലാശ്രീ അവാർഡ് ലഭിച്ചു. വിവിധ തലങ്ങളിലായി ഗ്രൂപ്പ് ചാമ്പ്യൻ അവാർഡുകൾ സമ്മാനിച്ചു. ആര്യഭട്ട ഹൗസിലെ അയന സുജി 66 പോയിന്റുകൾ നേടി ലെവൽ എ ഗ്രൂപ്പ് ചാമ്പ്യനായി. ലെവൽ ബിയിൽ, വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരൻ 65 പോയിന്റുകൾ നേടി ഒന്നാമതെത്തി.

ലെവൽ സിയിൽ ആര്യഭട്ട ഹൗസിലെ ആരാധ്യ സന്ദീപ് 54 പോയിന്റുകൾ നേടി ഗ്രൂപ്പ് ചാമ്പ്യനായി. ജെസി ബോസ് ഹൗസിലെ പ്രത്യുഷ ഡേ ലെവൽ ഡിയിൽ 50 പോയിന്റുകൾ നേടി ഗ്രൂപ്പ് ചാമ്പ്യൻ കിരീടം നേടി. ദീപാൻഷി ഗോപാൽ 53 പോയിന്റുകൾ നേടി വിക്രം സാരാഭായ് ഹൗസ് സ്റ്റാർ പട്ടം നേടി. പ്രിയംവദ നേഹാ ഷാജു 48 പോയിന്റുകൾ നേടി സി.വി രാമൻ ഹൗസിലെ ഹൗസ് സ്റ്റാർ പട്ടം നേടി. ജോവാൻ സിജോ 38 പോയിന്റുകൾ നേടി ജെ.സി. ബോസ് ഹൗസിലെയും അരൈന മൊഹന്തി 64 പോയിന്റുകൾ നേടി ആര്യഭട്ട ഹൗസിലെയും താര പദവി നേടി.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രോജക്റ്റ്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.

പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആര്യഭട്ട ഹൗസിനെ ഓവറോൾ ചാമ്പ്യന്മാരായി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ അവാർഡുകൾ സമ്മാനിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. സാംസ്കാരിക സായാഹ്നത്തിൽ നാടോടി നൃത്തം, അറബിക് നൃത്തം, സിനിമാറ്റിക് നൃത്തം എന്നിവയുൾപ്പെടെ നിരവധി സമ്മാനാർഹമായ പ്രകടനങ്ങൾ അരങ്ങേറി. ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ യുവജനോത്സവങ്ങളിലൊന്നായ ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം തരംഗ് 2025ൽ ഉപന്യാസ രചന ഇനങ്ങൾ ഉൾപ്പെടെ 121 ഇനങ്ങളിലായി 7,000 ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

Content Highlights: Aryabhatta House has been declared the overall champions of the Indian School Youth Festival. The house secured the top position based on cumulative performance across various events, according to the official results announced at the conclusion of the festival.

To advertise here,contact us