ബഹ്‌റൈനിൽ ഒരാഴ്ചക്കിടെ 850 തൊഴിൽ പരിശോധനകൾ; കടുപ്പിച്ച് അധികൃതർ

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുക്കൊണ്ട് 37 സംയുക്ത പരിശോധനകളും നടത്തി

ബഹ്‌റൈനിൽ ഒരാഴ്ചക്കിടെ 850 തൊഴിൽ പരിശോധന നടത്തി. മുൻ പരിശോധനയിൽ നിയമ ലംഘനങ്ങളുടെ പേരിൽ പിടികൂടിയ 150 പേരെ നാട് കടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ബഹ്റൈൻ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ 850 പരിശോധനാ ക്യാമ്പയിനുകളും സന്ദർശനങ്ങളും നടത്തി. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ 11 തൊഴിലാളികളെ പിടികൂടുകയും വിവിധ നിയമലംഘനങ്ങളുടെ പേരിൽ 150 പേരെ നാടുകടത്തുകയും ചെയ്തതായി എൽഎംആർഎ അറിയിച്ചു.

രാജ്യത്തെ തൊഴിൽ നിയമങ്ങളും റെസിഡൻസി നിയമങ്ങളും ലംഘിച്ച നിരവധി കേസുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ആകെ നടന്ന പരിശോധനകളിൽ 813 എണ്ണം വിവിധ കടകളിൽ നടത്തിയ നേരിട്ടുള്ള സന്ദർശനങ്ങളായിരുന്നു പരിശോധനകൾ നടത്തി. കൂടാതെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുക്കൊണ്ട് 37 സംയുക്ത പരിശോധനകളും നടത്തി. ഇതിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ 18-ഉം നോർത്തേൺ ഗവർണറേറ്റിൽ 7-ഉം സതേൺ ഗവർണറേറ്റിൽ 10-ഉം മുഹറഖിൽ 2-ഉം ക്യാമ്പയിനുകളാണ് നടത്തിയത്.

ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ്, വിവിധ പോലീസ് ഡയറക്ടറേറ്റുകൾ, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നിവർ സംയുക്തമായാണ് പരിശോധനകളിൽ പങ്കെടുത്തത്.

Content Highlights: Bahrain authorities have intensified labour law enforcement by conducting 850 inspections within a single week. The inspections were aimed at identifying violations and ensuring compliance with labour regulations. Officials said strict action will continue against offenders as part of efforts to regulate the labour market and protect workers’ rights.

To advertise here,contact us