ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ബഹ്റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി ഇടവക അംഗങ്ങളായ അച്ചൻകുഞ്ഞ് വി. ജെ, ഭാര്യ ഉഷ അച്ചൻകുഞ്ഞിനും മാണി മാത്യു, ഭാര്യ ജോജി സൂസൻ മാണിക്കും ഇടവക അംഗങ്ങളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് സെന്റ്. പീറ്റേഴ്സ് ന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് സൽമാനിയ യിൽ വെച്ച് യാത്രയയപ്പ് നൽകി.
ഇടവക വികാരി വെരി റവറന്റ് സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, സഭ മാനേജിങ് കമ്മറ്റി അംഗം ഷാജ് ബാബു, മറ്റു ഇടവക ഭാരവാഹികളും നൂറോളം ഇടവക അംഗങ്ങളും പങ്കെടുത്തു.
Content Highlights: St Peter’s Jacobite Church parish organised a farewell ceremony for its members who are returning home after living abroad as expatriates. The event was held to honour their journey and contributions, with parish members gathering to extend wishes and support as they begin a new phase of life back in their native place.