ബഹ്റൈനിലെ ക്രിസ്ത്യന് എപ്പിസ്കോപ്പല് സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന് എക്യൂമിനിക്കല് കൗണ്സിലിന്റെ (കെസിഇസി) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2026 ജനുവരി ഒന്നിന് കേരളാ കാത്തലിക്ക് അസ്സോസിയേഷന് ഹാളില് വെച്ച് വൈകിട്ട് 5.30 മുതല് നടക്കും. കെസിഇസി അംഗങ്ങളായ ഗായക സംഘങ്ങള് അവതരിപ്പിക്കുന്ന ക്രിസ്തുമസ് ഗാനാലാപനവും മറ്റ് കലാപരിപാടികളും അരങ്ങേറും.
പ്രസിഡൻ്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അദ്ധ്യക്ഷതയില് കൂടുന്ന പൊതു സമ്മേളനത്തിന് ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അര്പ്പിക്കും. ഐസിആര്എഫ് ചെയര്മാന് അഡ്വ. വികെ തോമസ് മുഖ്യ അതിഥിയായി ക്രിസ്തുമസ് സന്ദേശം നല്കും. കെസിഇസി വൈസ് പ്രസിഡൻ്റുമാരായ വന്ദ്യ വൈദീകരും കെസിഎ പ്രസിഡൻ്റും ക്രിസ്തുമസ് ആശംസകളും അറിയിക്കും.
പുതുവര്ഷ സമര്പ്പണ ശുശ്രൂഷയും വിവിധ സമ്മാനങ്ങളും കരുതിയിരിക്കുന്ന ആഘോഷങ്ങൾക്ക് ട്രഷറർ ജെറിന് രാജ് സാം നന്ദി അറിയിക്കും. ഈ ആഘോഷ രാവില് പങ്കെടുക്കുവാന് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള് അറിയിച്ചു.
Content Highlights: Bahrain's KCEC's Christmas and New Year celebrations on January 1st