ബഹ്റൈനിൽ അനധികൃതമായി താമസിച്ച 80ൽ അധികം പ്രവാസികളെ നാടുകടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര് പിടിയിലായത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം.
ഈ മാസം 14 മുതല് 20 വരെയുള്ള ഒരാഴ്ച കാലയളവില് വിവിധ ഗവര്ണറേറ്റുകളിലായി 242 പരിശോധനകളും 13 സംയുക്ത കാമ്പയിനുകളുമാണ് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയത്. നിരവധി നിയമ ലംഘനങ്ങള് പരിശോധനയില് കണ്ടെത്തി. നിരവധി പ്രവാസികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില് ഗുരുതര നിയമ ലംഘനം നടത്തിയ 80ൽ അധികം പ്രവാസികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. അറസ്റ്റിലായ മറ്റുള്ളവർക്കെതിരായ നിയമ നടപടികള് തുടരുന്നതായി ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ഈ വര്ഷം ജനുവരി മുതല് ഇതുവരെ ആകെ 1,16,217 പരിശോധനകളാണ് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതേറ്റി സംഘടിപ്പിച്ചത്. 12,000ത്തോളം പ്രവാസികളെ ഒരു വര്ഷത്തിനുളളില് നാടുകടുത്തുകയും ചെയ്തു. നാഷണാലിറ്റി, പാസ്പോര്ട്ട് ആന്ഡ് റെസിഡന്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റുകള്, ഡിറ്റക്ഷന് ആന്ഡ് ഫോറന്സിക് സയന്സ് ജനറല് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
തൊഴില് വിപണിയുടെ സ്ഥിരതയെ ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ നിയമലംഘനങ്ങള്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള് സ്വീകരിക്കുമെന്ന് ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്കി. ഇത്തരം സംഭവങ്ങള് ശ്രദ്ധയില്പെട്ടാല് അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു.
Content Highlights: Bahrain deports more than 80 illegal immigrants