ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയോ ഫിലോസ് തിരുമേനിയെ കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പിഎൻ, ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
ഡിസംബർ 24 ന് വൈകിട്ട് ആറ് മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് ക്രിസ്തുമസ് ശുശ്രൂഷകൾ നടക്കും. സന്ധ്യ നമസ്ക്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബ്ബാന എന്നിവയും 26 ന് സമാജ ത്തിൽ വെച്ച് ക്രിസ്തുമസ് പ്രോഗ്രാമും ഇടവകദിനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Dr. Geevergis Mar Theo Philos Thirumeni received a warm welcome in Bahrain