പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് മോഷണം; രണ്ട് ഏഷ്യൻ സ്വദേശികൾ ബഹ്റൈനിൽ അറസ്റ്റിൽ

ശാസ്ത്രീയമായ തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

ബഹ്‌റൈനിൽ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്ന രണ്ട് ഏഷ്യൻ സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി. ഇവരുടെ പക്കൽ നിന്നും മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. 42ഉം 44ഉം വയസുള്ള രണ്ട് പേരാണ് പിടിയിലായത്. നിർമാണ പ്രവർത്തനം നടക്കുന്ന കെട്ടിടങ്ങളിൽ നിന്ന് 6000 ദീനാർ വിലമതിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളും ലോഹ സാമഗ്രികളാണ് മോഷ്ടിച്ചിരുന്നത്.

നിരവധി മോഷണ പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറ ൻസിക് എവിഡൻസ് വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും ലഹരിമരുന്നും സഹിതം ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Content Highlights: Bahrain Criminal Investigation Directorate Arrests Two Asians

To advertise here,contact us