ബഹ്റൈനിൽ ആയുര്വേദ ചികിത്സയും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആയുര്വേദ മെഡിക്കല് അസോസിയേഷന് ഓഫ് ഇന്ത്യ ബഹ്റൈന് ചാപ്റ്ററിന്റെ ഉദ്ഘാടനം യോഗവും ജനറല് ബോഡി മീറ്റിംഗും നടന്നു. യോഗം പ്രൊഫ. ഫാത്തിമ അല് മന്സൂരി ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയര്മാന് ഡോ. ബിനു ജെ എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. അജുമല് എ എം സ്വാഗത പ്രസംഗം നടത്തി.
ബഹ്റൈനില് ആയുര്വേദത്തിന്റെ ശാസ്ത്രീയവും നിയമപരവുമായ വളര്ച്ചയ്ക്കായി എഎംഎഐ നടത്തുന്ന പ്രവര്ത്തനങ്ങളും ഭാവി പദ്ധതികളും യോഗത്തില് വിശദീകരിച്ചു. ഡോ. അതുല്യ ഉണ്ണികൃഷ്ണന് നന്ദിപ്രമേയം അര്പ്പിച്ചു.
ജനറല് ബോഡി മീറ്റിംഗില് 45 ആയുര്വേദ ഡോക്ടര്മാര് പങ്കെടുത്തു.യോഗത്തില് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ബിനു ജെ എബ്രഹാം പ്രസിഡന്റായും ഡോ. അജുമല് എ എം സെക്രട്ടറിയായും ഡോ. പ്രശോഭ് കെ പി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലേഡീസ് വിംഗ് ചെയര്പേഴ്സനായി ഡോ. അതുല്യ ഉണ്ണികൃഷ്ണന്നെയും കണ്വീനറായി ഡോ. ദേവി മുരളിദാസിനെയും തെരഞ്ഞെടുത്തു.
Content Highlights: AMAI Bahrain Chapter inaugurated