ബഹ്റൈൻ ദേശീയ ദിനം; രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

ബഹ്‌റൈനില്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് അവധി. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയങ്ങള്‍, സര്‍ക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അന്നേ ദിവസങ്ങളിൽ അവധിയായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Content Highlights: Bahrain announced holiday for national day

To advertise here,contact us