സോഷ്യൽ മീഡിയ വഴി വിദ്വേഷം വളർത്താൻ ശ്രമം; നടപടി സ്വീകരിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

ഇത്തരം ആശയങ്ങളോ ഉള്ളടക്കങ്ങളോ പിന്തുണക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ

ബഹ്‌റൈനിൽ പരസ്പര വിദ്വേഷം വളർത്താൻ ശ്രമിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷ എന്നിവയ്ക്കുള്ള ജനറൽ ഡയറക്ടറേറ്റിന്റെ സൈബർ ക്രൈം വകുപ്പ് സോഷ്യൽ മീഡിയ സൈറ്റുകളിലെ നിയമം ലംഘിച്ച ഒമ്പത് അക്കൗണ്ടുകൾക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ആശയങ്ങളോ ഉള്ളടക്കങ്ങളോ പിന്തുണക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെയും സമൂഹത്തെ അവബോധം വളർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഈ മാർഗങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെയും അപകടത്തിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യം കാത്തു സൂക്ഷിക്കണമെന്നും നിയമത്തോടുള്ള പ്രതിബദ്ധതയുടെയും ബഹ്‌റൈൻ സമൂഹത്തിന്റെ ആധികാരിക ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പരിഗണനയുടെയും ചട്ടക്കൂടിനുള്ളിൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ നിർദേശം നൽകി.

Content Highlights: Bahrain Ministry acts against social media accounts inciting hatred

To advertise here,contact us