ബഹ്റൈനില് യുവതിയെ ചൂഷണം ചെയ്യുകയും മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസില് പ്രവാസിയായ വനിതയെ ക്രിമിനല് വിചാരണക്ക് വിധിച്ച് ബഹ്റൈന് പബ്ലിക് പ്രോസിക്യൂഷന്. മനുഷ്യക്കടത്ത്, നിര്ബന്ധിത ജോലി, ചൂഷണം തുടങ്ങിയ വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇരയെ പ്രതി നിയമവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെടാന് നിര്ബന്ധിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്തതായും അന്വേഷണത്തില് വ്യക്തമായി. അറ്റോര്ണി ജനറലിന്റെ ഓഫീസ് അന്വേഷണം പൂര്ത്തിയാക്കുകയും ഇരയുടെയും സാക്ഷികളുടെയും മൊഴികള് ഉള്പ്പെടെയുള്ള തെളിവുകള് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അവസാന ഘട്ട വിധിക്കായി ഡിസംബര് ഏഴിന് കേസ് പരിഗണിക്കും.
Content Highlights: Expat Woman Sentenced to Trial for Exploitation and Trafficking in Bahrain