വിസ കാലാവധി കഴിഞ്ഞ മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ആശ്വാസമായി ഹോപ്പ് ബഹ്റൈൻ. ജോലി നഷ്ടപ്പെട്ട് താമസസ്ഥലത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിനാണ് ഹോപ്പ് ആശ്വാസമയത്. കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ വാടക കൊടുക്കുവാൻ നിവൃത്തി ഇല്ലാതെ താമസസ്ഥലത്തു നിന്നും മാറേണ്ടി വന്ന കുടുംബത്തിനെ ഹോപ്പ് പുനരധിവസിപ്പിച്ചിരുന്നു.അവർക്കു വേണ്ട ഭക്ഷണസാധനങ്ങളും ഹോപ്പ് പ്രവർത്തകർ എത്തിച്ചു നൽകി.
കൂടാതെ അവരുടെ വിസ കാലാവധി കഴിഞ്ഞിരുന്ന ആ കുടുംബത്തിനെ വിസ റദ്ദു ചെയ്തു നാട്ടിൽ കയറ്റി വിടുവാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഹോപ്പിന് ചെയ്യുവാൻ സാധിച്ചു. യാത്രയ്ക്കുള്ള എയർ ടിക്കറ്റും അവർക്കു വേണ്ട യാത്രാ ചെലവടക്കമുള്ള തുകയും ഹോപ്പ് നൽകി.
ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ കൈകാര്യം ചെയ്തത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻഹെഡ് സുധീർ തിരുനിലത്താണ്. ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് സാബു ചിറമേൽ, അഷ്കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, ഷാജി ഇളമ്പിലായി, റെഫീഖ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.
Content Highlights: Hope Bahrain brings relief to Malappuram native couple whose visas have expired