ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഏഴ് ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഉണ്ടായത്

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന. ഈ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ 70 ലക്ഷത്തിലധികം ആളുകള്‍ ബഹ്റൈന്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. ഗതാഗത-ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് യാത്രക്കാരുടെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഏഴ് ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഉണ്ടായത്. 8,377 വിമാന സര്‍വിസുകളാണ് ഇക്കാലയളവില്‍ ഇവിടെ നിന്ന് നടത്തിയത്. ഇതിനുപുറമെ 43,741 വിമാനങ്ങള്‍ ബഹ്റൈന്‍ വ്യോമപാതയിലൂടെ യാത്ര ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഗോ, എയര്‍മെയില്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലും തിരക്ക് അനുഭവപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Bahrain International Airport saw an 11% rise in passengers

To advertise here,contact us