നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'സ്പർശം 2025' ന്റെ പ്രചാരണ യോഗം നടന്നു

'ട്രിക്‌സ് മാനിയ 2.0' എന്ന പരിപാടിയാണ് 'സ്പർശം 2025' ന്റെ മുഖ്യ ആകർഷണം

നവംബർ 28 വെള്ളിയാഴ്ച അൽ അഹ്‍ലി ക്ലബ്ബിലെ ബാങ്ക്‌റ്റ് ഹാളിൽ നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'സ്പർശം 2025' ന്റെ പ്രചാരണ യോഗം ബിഎംസി ഹാളിൽ നടന്നു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി ഡോ: പിവി ചെറിയാൻ യോഗം ഉദ്‌ഘാടനം ചെയ്തു. രക്ഷാധികാരിയും ഇവന്റ് കോർഡിനേറ്ററുമായ ഫ്രാൻസിസ് കൈതാരത്ത്, ഫിനാൻസ് കൺവീനർ അസീൽ അബ്ദുൽറഹ്മാൻ, ഇൻവിറ്റേഷൻ കൺവീനർ നൗഷാദ് ടി. പി, സാമൂഹിക സംഘടനാ പ്രതിനിധകൾ എന്നിവർ സംസാരിച്ചു.

നിയാർക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെകെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഹനീഫ് കടലൂർ നന്ദിയും രേഖപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ കെ. ടി. സലിം യോഗ നടപടികൾ നിയന്ത്രിച്ചു.

പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന 'ട്രിക്‌സ് മാനിയ 2.0' എന്ന പരിപാടിയാണ് 'സ്പർശം 2025' ന്റെ മുഖ്യ ആകർഷണം. ഭിന്ന ശേഷി കുട്ടികൾക്കായി കൊയിലാണ്ടി പന്തലായനിയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്) നെക്കുറിച്ചു വിശദീകരിക്കുവാൻ ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെപിയും നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനുസ് ടികെയും നവംബർ 28 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിൽ എത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.

Content Highlights: A campaign meeting for "Sparsham 2025" organized by the NIARC Bahrain Chapter was held

To advertise here,contact us