മൂന്നാമത് ഏഷ്യന് യൂത്ത് ഗെയിംസിന് ബുധനാഴ്ച ബഹ്റൈനില് തുടക്കമാകും. ഈ മാസം 31 വരെയാണ് ഗെയിംസ് നടക്കുക. വിവിധ രാജ്യങ്ങളില് നിന്നുള്ള 4,300ല് അധികം യുവ അത്ലറ്റുകള് മത്സരത്തില് പങ്കെടുക്കും. ഗെയിംസിനുള്ള ഒരുക്കള് പൂര്ത്തിയായതായി സംഘാടകര് അറിയിച്ചു. 45 രാജ്യങ്ങളില്നിന്നുളള അത്ലെറ്റുകളാണ് ഇത്തവണ ഏഷ്യന് യൂത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്.
ബുധാനാഴ്ച ബഹ്റൈന് എക്സിബിഷന് വേള്ഡില് ഉദ്ഘാടന ചടങ്ങുകള് നടക്കും. ബഹ്റൈന് ഭരണാധികാരി ഹമദ് ബിന് ഈസ ആല് ഖലീഫയുടെ മേല്നോട്ടത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബഹ്റൈനില് നിന്നുള്ള 356 യുവ അത്ലറ്റുകളും മേളയുടെ ഭാഗമാകും. ഏജ്-ഗ്രൂപ് മത്സരത്തില് വലിയ സംഘത്തെയാണ് ബഹ്റൈന് ഇത്തവണ രംഗത്തിറക്കുന്നത്. ഇതില് 204 അത്ലറ്റുകള്, 130 പരിശീലകര്, 22 ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥര് എന്നിവര് ഉള്പ്പെടുന്നു. 54 പെണ്കുട്ടികള് അടങ്ങുന്ന വനിതകളുടെ പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിന് പുറമെ അത്ലറ്റിക്സ്, സൈക്ലിങ്, ഫുട്സാല്, ത്രീ ഇന് ടു ത്രീ ബാസ്കറ്റ്ബാള്, ബാഡ്മിന്റണ്, വോളിബോള്, ഹാന്ഡ്ബോള്, തൈക്വാന്ഡോ, ഗുസ്തി തുടങ്ങി 26 ഇനങ്ങളിലും ബഹ്റൈനിന്റെ പങ്കാളിത്തമുണ്ട്.
പ്രധാന വേദിയായ ഈസ സ്പോര്ട്സ് സിറ്റിയിലാണ് അത്ലറ്റിക്സ്, വോളിബോള്, ബാഡ്മിന്റണ് മത്സരങ്ങള് നടക്കുക. ഉദ്ഘാടന ചടങ്ങ് ഒക്ടോബര് 22നാണെങ്കിലും ആണ്കുട്ടികളുടെ ഫുട്സാല്, ഹാന്ഡ്ബോള്, വോളിബോള്, കബഡി തുടങ്ങിയ നിരവധി മത്സരങ്ങള്ക്ക് ഇന്ന് മുതല് തുടക്കം കുറിച്ചു. പെണ്കുട്ടികളുടെ ഫുട്സാല്, ടീക്ബോള്, ബീച്ച് വോളിബോള് മത്സരങ്ങള് നാളെ ആരംഭിക്കും.
ബഹ്റൈന് നാഷനല് സ്റ്റേഡിയത്തിലാണ് ട്രാക്ക് ആന്ഡ് ഫീല്ഡ് മത്സരങ്ങള്. എക്സിബിഷന് വേള്ഡ് ബഹ്റൈന് കോംബാറ്റ്, എമര്ജിങ് സ്പോര്ട്സ് എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. ഗെയിംസിന് വേണ്ടിയുള്ള മുഴുവന് തയ്യാറെടുപ്പുകളും പൂര്ത്തിയായതായി സംഘാടകര് അറിയിച്ചു. വിവിധ രാജ്യങ്ങളില് നിന്നുള്ള കായിക താരങ്ങള് ഇതിനകം തന്നെ ബഹ്റൈനില് എത്തിച്ചേര്ന്നു. 780 ചതുരശ്ര കിലോമീറ്റര് മാത്രം വിസ്തൃതിയുള്ള രാജ്യത്ത് ഇത്രയധികം താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഗെയിംസ് സംഘടിപ്പിക്കുന്നത് ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്നും സംഘാകര് അഭിപ്രായപ്പെട്ടു.
Content Highlights: The 3rd Asian Youth Games will begin in Bahrain on Wednesday