ബഹ്റൈൻ പ്രതിഭ 30-ാം കേന്ദ്ര സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. 2025 ഡിസംബർ 19ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നാമധേയത്തിലുള്ള നഗരിയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. പ്രതിഭ ഹാളിൽ വച്ച് നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ പി ശ്രീജിത്ത്, സുബൈർ കണ്ണൂർ, എൻ കെ വീരമണി, എൻ വി ലിവിൻ കുമാർ, ഗിരീഷ് മോഹനൻ, കേന്ദ്ര കമ്മറ്റി അംഗം റീഗ പ്രദീപ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗത സംഘം പാനൽ അവതരിപ്പിച്ച് സംസാരിച്ചു. പ്രതിഭ ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ മഹേഷ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിന് മെമ്പർഷിപ്പ് സെക്രട്ടറി അനീഷ് പി വി സ്വാഗതം ആശംസിച്ചു ട്രഷറർ രഞ്ജിത്ത് കുന്നന്താനം നന്ദി രേഖപ്പെടുത്തി.
ബിനുമണ്ണിൽ ചെയർമാനും എൻ വി ലിവിൻ കുമാർ ജനറൽ കൺവീനറും വി കെ സുലേഷ്, നിഷ സതീഷ് എന്നിവർ ജോയിൻ്റ് കൺവീനർമാരുമായി അംഗ സ്വാഗതസംഘത്തെ യോഗം തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട മറ്റു സ്വാഗത സംഘം കൺവീനർമാരും ജോയിൻ്റ് കൺവീനർമാരും ഇവരാണ്.
ഗിരീഷ് മോഹനൻ, അനീഷ് പി വി ( സാമ്പത്തികം) മഹേഷ് കെ വി, നിരൻ സുബ്രഹ്മണ്യൻ (പ്രചരണം) ബിനു കരുണാകരൻ, ജോഷി ഗുരുവായൂർ (വേദി) ഷിജു പിണറായി, രാജേഷ് അറ്റാച്ചേരി (നഗരി) അനിൽ കെ പി, രജീഷ് വി ( രജിസ്ട്രേഷൻ) പ്രദീപ് പതേരി, ബൈജു (മീഡിയ) ജയകുമാർ, സജേഷ് ശിവ (ഭക്ഷണം) റീഗ പ്രദീപ് , അനിൽ സി കെ (റിസപ്ഷൻ) നൗഷാദ് പൂനൂർ, ജയരാജ് വെള്ളിനേഴി (സ്റ്റേഷനറി) സജീവൻ മാക്കണ്ടി, അജീഷ് കെ എം (വളണ്ടിയർ) റാഫി, ഗംഗാധരന് മുണ്ടത് (അനുബന്ധ പരിപാടി - സ്പോര്ട്സ്), നൗഷാദ് പൂനൂർ, ജയേഷ് വി കെ (അനുബന്ധ പരിപാടി രക്ത ദാനം). സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Bahrain Pratibha 30th Central Conference Welcome Team Formed