ടെക്സ്റ്റ് മെസേജുകൾ വഴി സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി ബഹ്റൈൻ

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു

ബഹ്‌റൈനിൽ ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിക്കുന്ന ടെക്സ്റ്റ് മെസേജുകൾ വഴി പൗരന്മാരെയും താമസക്കാരെയും ലക്ഷ്യംവെച്ചുള്ള സൈബർ തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിച്ചുവരുന്നതായി നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സ്വീകർത്താക്കളെ കബളിപ്പിച്ച് ഫീസ് അടയ്ക്കുകയോ അവരുടെ വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ നൽകുകയോ ചെയുമ്പോൾ പണം നഷ്ടമാകുന്നുണ്ട്. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളിൽ പലപ്പോഴും ഔദ്യോഗിക വെബ്‌സൈറ്റുകളുടെ രൂപകൽപ്പനയെ അനുകരിക്കുന്നതാവും.

വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെയും ഈ സന്ദേശങ്ങളുമായി ഇടപഴകുകയോ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. സർക്കാർ ഏജൻസികൾ ഒരിക്കലും ടെക്സ്റ്റ് മെസേജുകൾ വഴി വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുന്നില്ല. ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകൾ വഴി മാത്രം പണമടയ്ക്കണമെന്നും അധികൃതർ പറഞ്ഞു.

പൊതുജനങ്ങളോട് വിവര സുരക്ഷ നിലനിർത്തുന്നതിനും വഞ്ചനയ്ക്ക് ഇരയാകുന്നതിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനായി സംശയാസ്പദമായ സന്ദേശങ്ങൾ ബന്ധപ്പെട്ട അധികാരികളെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം അറിയിച്ചു.

Content Highlights: Cyber ​​frauds are increasing through text messages bahrain

To advertise here,contact us