സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം; അമേരിക്കൻ പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തി ബഹ്റൈൻ ഭരണാധികാരി

ബഹ്‌റൈനും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തന്ത്രപരമായ ബന്ധങ്ങള്‍ ഇരുവരും അവലോകനം ചെയ്തു.

ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ഖലീഫ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖ് നഗരത്തില്‍ നടന്ന സമാധാന സമ്മേളനത്തനിടെയായിരുന്നു കൂടിക്കാഴ്ച.

ബഹ്‌റൈനും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തന്ത്രപരമായ ബന്ധങ്ങള്‍ ഇരുവരും അവലോകനം ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ബഹ്റൈന്‍ ഭരണാധികാരി അഭിനന്ദിച്ചു.

Content Highlights: Bahraini ruler meets with US president

To advertise here,contact us