മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വികരണമൊരുക്കും; ബഹ്റൈന്‍ ഓകെ, ഓകെ കൂട്ടായ്മ

'പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള സൃഷ്ടിക്കായി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്'

ഈ മാസം 17-ാം തീയ്യതി പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനായി ബഹ്റൈനിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അത്യുജ്ജ്വലമായ ജനകീയ സ്വീകരണം ഒരുക്കുമെന്ന് ബഹ്റൈനിലെ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയായ ഓകെ,ഓകെ (ഒന്നാണ് കേരളം ഒന്നാമതാണ് കേരളം) നേതാക്കള്‍ അറിയിച്ചു.

ഏത് പ്രതിസന്ധി ഘട്ടത്തിലും കേരള ജനതയെ ചേര്‍ത്ത് പിടിച്ച് സധൈര്യം കൂടെ നിന്ന കരുത്തനായ ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിൽ നവകേരള സൃഷ്ടിക്കായി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. നോര്‍ക്കയുടേയും കേരള സര്‍ക്കാറിന്‍റെ കീഴിലുള്ള മലയാളം മിഷന്‍ വിഭാഗത്തിന്‍റേയും ബഹ്റൈനിലുള്ള ലോകകേരള സഭാംഗങ്ങളുടേയും നേതൃത്വത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഒരുക്കുന്ന പ്രവാസി സംഗമത്തില്‍ ബഹ്റൈനിലെ എല്ലാ മലയാളികളും പങ്കുചേരണമെന്ന് കൂട്ടായ്മയിലെ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights: Chief Minister Pinarayi Vijayan will be given a warm welcome; Bahrain OK, OK alliance

To advertise here,contact us