ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ സംഘടിപ്പിക്കുന്ന, ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു. ബിഎംസിയുമായി സഹകരിച്ചു നടത്തുന്ന ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ ജോൺസ് എഞ്ചിനീയറിംഗ് ആണ്.
ഒക്ടോബർ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ അസ്സോസിയേഷനുകളാണ് മത്സരിക്കുന്നത്. മത്സരത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ക്യാപ്റ്റൻസ് മീറ്റിൽ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു. HPL കൺവീനർ അൻസാർ മുഹമ്മദ്, ചീഫ് കോർഡിനേറ്റർ സിബിൻ സലിം എന്നിവർ മത്സരത്തിന്റെ ഘടനയും നിയമവശങ്ങളും വിവരിച്ചു. കമ്മറ്റി അംഗം മനോജ് സാമ്പൻ നന്ദി പറഞ്ഞു.
കോട്ടയം പ്രവാസി ഫോറം, ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, വോയ്സ് ഓഫ് ആലപ്പി, കൊല്ലം പ്രവാസി അസോസിയേഷൻ, വോയ്സ് ഓഫ് മാമ്പ -കണ്ണൂർ, ബഹ്റൈൻ തൃശ്ശൂർ കുടുംബം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം, ബഹ്റൈൻ -കോഴിക്കോട്, തലശേരി ബഹ്റൈൻ കൂട്ടായ്മ, ബഹ്റൈൻ മാട്ടൂർ അസോസിയേഷൻ, ബഹ്റൈൻ നവകേരള, കെ.എം.സി.സി ബഹ്റൈൻ -ഇസ ടൗൺ, വിശ്വകല സാംസ്കാരിക വേദി എന്നിങ്ങനെ ബഹ്റൈനിലെ പ്രമുഖ 12 അസോസിയേഷനുകളാണ് ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ മത്സരിക്കുന്നത്.
ചായക്കട റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ക്യാപ്റ്റൻസ് മീറ്റിൽ അസോസിയേഷൻ ഭാരവാഹികളും, ടീം ക്യാപ്റ്റന്മാരും HPL ൻറെ വിജയത്തിനായി പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീമിന്റെയും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
Content Highlights: Hope Premier League 'Captains' meet organized