മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് വിരാമം. ഒക്ടോബർ 17ന് മുഖ്യമന്ത്രി ബഹ്റൈൻ സന്ദർശനത്തിനെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് വിവരം. നേരത്തെ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് കേന്ദ്രം അനുമതി നൽകിയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒക്ടോബർ 16ന് മുഖ്യമന്ത്രി ബഹ്റൈനിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിയതി മാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17ന് വൈകീട്ട് എഴിന് നടത്തുമെന്ന് സംഘാടന സമിതി ചെയർമാൻ പി.വി. രാധാകൃഷ്ണപ്പിള്ള അറിയിച്ചു.
Content Highlights: Concerns over Chief Minister Pinarayi Vijayan's visit to Bahrain end