തുമ്പക്കുടം ഓണം പൊന്നോണം സമഗ്രമായി ആഘോഷിച്ചു

ആർജെ അപ്പുണ്ണി ഭദ്രദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസോസിയേഷൻ "തുമ്പക്കുടം" ബഹ്‌റൈൻ, സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ ഓണാഘോഷം ഉമൽഹസം ടെറസ്സ് ഗാർഡനിൽവച്ച് നടന്നു. ആർജെ അപ്പുണ്ണി ഭദ്രദീപം തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം കുട്ടികളുടെ കലാകായിക മത്സരങ്ങൾ തുടങ്ങിയവക്കൊപ്പം മെൻൻ്റെലിസ്റ്റ് ഷാജിദിൻ്റെ വിസ്മയ പ്രകടനം പരിപാടികൾക്ക് മാറ്റുകൂട്ടി.

ബഹ്‌റിൻ ജ്വാല ബാൻ്റിൻ്റ ഗാനമേളയും വിഭവസമ്യദ്ധമായ ഓണ സദ്യയും നടത്തപ്പെട്ടു. മോൻസി ബാബു, കണ്ണൻ, ഡെന്നി എന്നിവരുടെ നേതൃത്തത്തിലുള്ള കോർഡിനേഷൻ കമ്മറ്റിയാണ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡൻ്റ്, ജോജി ജോർജ് വന്നുചേർന്നവർക്ക് സ്വാഗതവും സെക്രട്ടറി എസ് കണ്ണൻ സൗദിയ, കോർഡിനേറ്റർ റെന്നി അലക്സ്, പ്രകാശ്കോശി, രക്ഷാധികാരി ജോയി മലയിൽ വർഗീസ് മോടിയിൽ തുടങ്ങിയവർ ആശംസകളും ട്രഷറാർ അജീഷ് പ്രോഗ്രാമിൽ പങ്കെടുത്ത ഏവർക്കും നന്ദിയും പ്രകാശിപ്പിച്ചു.

Content Highlights: Thumbakudam Onam Ponnonam celebrated comprehensively

To advertise here,contact us