വത്തിക്കാൻ സിറ്റിയുമായി സഹകരണം ശക്തമാക്കുക ലക്ഷ്യം; പോപ്പുമായി കുടിക്കാഴ്ച നടത്തി ബഹ്റൈൻ കിരീടവകാശി

വത്തിക്കാൻ സിറ്റിയിലേക്കും ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുമുള്ള ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിരുന്നു കൂടികാഴ്ച

വത്തിക്കാൻ സിറ്റിയുമായുള്ള സൗഹൃദ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ബഹ്‌റൈൻ. ഇതിന്റെ ഭാ​ഗമായി ലിയോ പതിനാലാമൻ മാർപാപ്പയുമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കുടിക്കാഴ്ച നടത്തി. വത്തിക്കാൻ സിറ്റിയുമായി സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രതികരിച്ചു.

ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സഹിഷ്ണുത, സഹവർത്തിത്വം, മനുഷ്യ സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഏകീകരിക്കുന്നതിന് സഹായകമാകുമെന്ന് സൽമാൻ രാജകുമാരൻ പറഞ്ഞു. പൊതു ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ സംയുക്ത പ്രവർത്തന പാതകളും ഏകോപനവും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാനിൽ പോപ്പ് ലിയോ പതിനാലാമൻ പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

വത്തിക്കാൻ സിറ്റിയിലേക്കും ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുമുള്ള ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിരുന്നു കൂടികാഴ്ച. കിരീടാവകാശി ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ആശംസകൾ ലിയോ പതിനാലാമൻ മാർപാപ്പയെ അറിയിച്ചു.

ബഹ്‌റൈനിൽ ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും ജീവിക്കുന്ന പ്രതീകമാണെന്നും ബഹ്‌റൈൻ സമൂഹത്തെ വ്യത്യസ്തമാക്കുന്ന നാഗരികതകൾക്കും സംസ്കാരങ്ങൾക്കും ഇടയിലുള്ള തുറന്ന മനസിന്റെയും സംഭാഷണത്തിന്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സഹവർത്തിത്വത്തെയും ബഹുസ്വരതയെയും പിന്തുണയ്ക്കുന്നതിലും സഹിഷ്ണുത, സ്നേഹം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും മാർപാപ്പ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളിൽ ആരോഗ്യം, സന്തോഷം എന്നിവക്ക് പ്രധാനമന്ത്രി ആശംസ നേർന്നു. മാനുഷിക വിഷയങ്ങളിൽ ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം എന്നിവയുടെ പൊതുവായ മൂല്യങ്ങളെ പറ്റിയും ഇരുവരും സംസാരിച്ചു.

Content Highlights: Pope Leo meets with Crown Prince and Prime Minister of the Kingdom of Bahrain

To advertise here,contact us