ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന പൊന്നോണം 2025ന്റെ ഭാഗമായി ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓറ ആർട്സ് സെന്ററിൽ വച്ച് ഗുദേബിയ ഏരിയയുടെ ഓണപരിപാടികൾ സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ കെപിഎ പൊന്നോണം 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐസിആർഎഫ് മുൻ ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മുഖ്യ അതിഥിയായും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ ഗോപിനാഥൻ മേനോൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു.
കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനുമുള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികൾ സഹായിക്കുമെന്നും പങ്കെടുത്ത വിശിഷ്ടാത്ഥികൾ പറഞ്ഞു. കെപിഎ ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബികെ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് ഷാജഹാൻ സ്വാഗതം പറഞ്ഞു.
കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോർഡിനേറ്റർ വിനീത് അലക്സാണ്ടർ, ഏരിയ ട്രഷറർ അജേഷ് വിപി, ഏരിയ വൈസ് പ്രസിഡന്റ് അജിത് കുമാർ വിപി എന്നിവർ ആശംസകൾ അറിയിച്ചു.
ഗുദൈബിയ ഏരിയ പൊന്നോണം 2025 പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീലാൽ ഓച്ചിറ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, രാജ് ഉണ്ണികൃഷ്ണൻ, ബിജു ആർ പിള്ള, സ്മിതേഷ് എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Content Highlights: Kollam Pravasi Association organized Onam celebrations in Gudaibiya area