മലബാർ മെഗാ കപ്പ് 2025: റണ്ണേഴ്‌സ് അപ്പ് ആയ ഐവൈസിസി എഫ്സിയെ ദേശീയ കമ്മിറ്റി അനുമോദിച്ചു

ബഹ്‌റൈൻ അൽ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മലാബാർ മെഗാ കപ്പ് 2025 (സീസൺ 4) ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പ് ആയ ഐവൈസിസി എഫ്സി ടീമിന് ദേശീയ കമ്മിറ്റിയുടെ അനുമോദനം

ബഹ്‌റൈൻ അൽ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മലാബാർ മെഗാ കപ്പ് 2025 (സീസൺ 4) ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പ് ആയ ഐവൈസിസി എഫ്സി ടീമിന് ദേശീയ കമ്മിറ്റിയുടെ അനുമോദനം. ​ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ പ്രവർത്തിച്ച കളിക്കാർ ഉൾപ്പെടെ എല്ലാവർക്കും ​ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ എന്നിവർ അഭിനന്ദനം അറിയിച്ചു.

​ഈ വിജയത്തിന് നേതൃത്വം നൽകിയ ടീം ക്യാപ്റ്റൻ ആസിഫ്, ഐവൈസിസി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, എക്സിക്യൂട്ടീവ് മെമ്പർ സജീഷ് രാജ് എന്നിവരെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു.

Content Highlights: Malabar Mega Cup 2025: National Committee congratulates runners-up IYCC FC

To advertise here,contact us