സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ വ്യാജ ആരോപണം; ബഹ്‌റൈനിൽ സ്ത്രീയെ റിമാൻഡ് ചെയ്തു

അന്വേഷണത്തെ തുടർന്ന് ആരോപണം തെറ്റാണെന്നും വീഡിയോയുടെ ഉള്ളടക്കം സർക്കാർ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം തകർക്കാൻ ശ്രമിച്ചുവെന്നും ബോധ്യപ്പെട്ടു

ബഹ്റൈനിൽ സർക്കാർ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ഉപദ്രപിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച സ്ത്രീയെ റിമാൻഡ‍് ചെയ്തു. വനിതാ ജോലി അപേക്ഷകരെയോ സ്ഥാനക്കയറ്റം തേടുന്നവരെയോ ഉപദ്രവിച്ചുവെന്നും താൻ അയാളുടെ ഇരകളിൽ ഒരാളാണെന്നും അവകാശപ്പെട്ട് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. വീഡിയോയെക്കുറിച്ച് സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതായി സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി പറഞ്ഞു.

വസ്തുതകൾ കണ്ടെത്തുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്തപ്പോൾ, ഒരു അജ്ഞാത പെൺകുട്ടിയാണ് ഈ കഥ തനിക്ക് കൈമാറിയതെന്ന് സ്ത്രീ ആദ്യം അവകാശപ്പെട്ടു. എന്നാൽ പിന്നീട് ഈ കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു ജീവനക്കാരന് ഇതേ സംഭവം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ജീവനക്കാരിയെ വിളിച്ചുവരുത്തി അന്വേഷണം നടത്തിയപ്പോൾ ആരോപണം നിഷേധിച്ചു. അവരുടെ പേരിൽ ആരോപിക്കപ്പെട്ട അക്കൗണ്ട് കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് സ്ഥിരീകരിച്ചു. പ്രതിക്ക് വ്യക്തിപരമായ ഉദ്ദേശ്യങ്ങളുണ്ടെന്ന് കൂട്ടിച്ചേർത്തു. തുടർന്ന് ജീവനക്കാരിയുടെ സാക്ഷ്യവും പോലീസ് അന്വേഷണങ്ങളും പ്രതിയെ പിടികൂടാൻ സാധിച്ചു.

അന്വേഷണത്തെ തുടർന്ന് ആരോപണം തെറ്റാണെന്നും വീഡിയോയുടെ ഉള്ളടക്കം സർക്കാർ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം തകർക്കാൻ ശ്രമിച്ചുവെന്നും ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ, കഥ കെട്ടിച്ചമച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതിനും കേസെടുത്ത് അന്വേഷണം തുടരാൻ പബ്ലിക് പ്രോസിക്യൂഷൻ അവരെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടു.

തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ വ്യക്തികളെ ദ്രോഹിക്കുന്നതോ സർക്കാർ സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കുന്നതോ ആയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന ഏതൊരാൾക്കും എതിരെ പബ്ലിക് പ്രോസിക്യൂഷൻ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി.

Content Highligths: Woman remanded over fabricated online video

To advertise here,contact us