ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിൽ ഗൾഫ് സഹകരണ കൗൺസിലും യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. കുവൈറ്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല കൗൺസിലിന്റെ നിലവിലെ സെഷന്റെ ചെയർമാനുമായ അബ്ദുല്ല അലി അൽ യഹ്യ ആയിരുന്നു ജിസിസി പ്രതിനിധി സംഘത്തെ നയിച്ചത്.
വിദേശകാര്യ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി യെവെറ്റ് കൂപ്പർ ആയിരുന്നു യോഗത്തിൽ അധ്യക്ഷത വഹിച്ചത്, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും സന്നിഹിതനായിരുന്നു. ജിസിസിയും യുകെയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം യോഗം അവലോകനം ചെയ്തു. വിവിധ മേഖലകളിലെ പുരോഗതിയും പങ്കിട്ട ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും നിറവേറ്റുന്നതിനായി സംയുക്ത ഏകോപനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു.
തന്ത്രപരമായ പങ്കാളിത്തത്തിന് അനുസൃതമായി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പ്രാദേശിക വികസനങ്ങളും ചർച്ച ചെയ്യപ്പെട്ടു. സമാധാനത്തോടുള്ള പ്രതിബദ്ധത, സംഘർഷങ്ങളും അസ്ഥിരതയും പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കൽ, സംഭാഷണത്തിലൂടെയും മധ്യസ്ഥതയിലൂടെയും പ്രാദേശിക തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള ജിസിസി ശ്രമങ്ങളെ മന്ത്രിമാർ സ്വാഗതം ചെയ്തു. യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമായി ബഹ്റൈൻ രാജ്യം തിരഞ്ഞെടുക്കപ്പെട്ടതിനെ യോഗം സ്വാഗതം ചെയ്തു.
സ്വതന്ത്ര വ്യാപാരം വർദ്ധിപ്പിക്കുന്നതിനും വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ജിസിസിയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് മുൻഗണന നൽകുന്നതും ചർച്ച ആയി . സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ യുകെ അംഗീകരിച്ചതിന് ജിസിസി വിദേശകാര്യ മന്ത്രിമാർ നന്ദി പ്രകടിപ്പിക്കുകയും മേഖലയിൽ സമഗ്രമായ സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം യോഗം ചർച്ച ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ജനറൽ അംബാസഡർ ഷെയ്ഖ് അബ്ദുല്ല ബിൻ അലി അൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തു.
Content Highlights: Foreign Minister participates in joint ministerial meeting of GCC, UK foreign ministers