ബഹ്റൈനില് ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വിനോദയാത്രയുമായി ടൂറിസം മന്ത്രാലയം. നാഷണൽ മ്യൂസിയത്തില് നിന്നാരംഭിക്കുന്ന യാത്രയിലൂടെ ബാബ് അല് ബഹ്റൈന്, കാനൂ മ്യൂസിയം എന്നിവ ഉള്പ്പെടെയുള്ള സ്ഥലങ്ങള് സന്ദര്ശിക്കാനാകും. ടൂറിസം ആന്ഡ് സസ്റ്റൈനബിള് ട്രാന്സ്ഫോര്മേഷന് എന്ന പേരിലാണ് സൗജന്യ വിനോദ യാത്ര സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളിലൂടെയാകും യാത്ര കടന്നുപോവുക. ലോക ടൂറിസം ദിനമായ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ബഹ്റൈന് നാഷണല് മ്യൂസിയത്തില് നിന്ന് യാത്ര ആരംഭിക്കും. തുടര്ന്ന് ബാബ് അല് ബഹ്റൈന്, പുതുതായി തുറന്ന കാനൂ മ്യൂസിയം എന്നിവിങ്ങളിലും യാത്ര എത്തിച്ചേരും.
ഇതിന് പുറമെ ബസഹ്റൈനിലെ കരകൗശല വിദഗ്ധരുടെ കലാസൃഷ്ടികള് കാണുന്നതിനായി അല് ജസ്റ ഹാന്ഡിക്രാഫ്റ്റ്സ് സെന്ററില് ഹൃസ്വ സന്ദര്ശനവും അനുവദിക്കും. നാഷണല് മ്യൂസിയത്തിലെ ഗ്യാലറികളിലെ സസന്ദര്ശനത്തോടെ യാത്ര അവസാനിക്കും. യാത്രക്കാര്ക്ക് ചരിത്ര പ്രാധാന്യമുളള സ്ഥലങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള് നല്കുന്നതിനായി ടൂറിസ്റ്റ് ഗൈഡുകളുടെ സംഘവും യാത്രയോടൊപ്പം ചേരും. സൗജന്യ യാത്രയില് പങ്കെടുക്കുന്നതിനായി പ്ലാറ്റിനം ലിസ്റ്റ് വഴി മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. സീറ്റുകള് പൂര്ത്തിയാവുന്ന മുറയ്ക്ക് രജിസ്ട്രേഷന് അവസാനിപ്പിക്കും.
ഗതാഗത, ടെലികമ്യൂണിക്കേഷന്സ് മന്ത്രാലയം, ബഹ്റൈന് അതോറിറ്റി ഫോര് കള്ചര് ആന്ഡ് ആന്റീക്വിറ്റീസ്,ബഹ്റൈനൂന പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ടൂറിസം മന്ത്രാലയം സൗജന്യ യാത്ര സംഘടിപ്പിക്കുന്നത്…ഒമാന്റെ പൗതൃകം അടുത്തറിയാന് ഇത്തരം യാത്രകള് അവസരം നല്കുമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
Content Highlights: BTEA organises sustainable tour to mark World Tourism Day