ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി കസ്റ്റംസ് അഫയേഴ്സുമായും എയർ കാർഗോ കമ്പനിയുമായും സഹകരിച്ച്, ഏകദേശം 16 കിലോഗ്രാം മയക്കുമരുന്ന് കൈവശം വച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 പ്രവാസികളെ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1,13,000 ബഹ്റൈൻ ദിനാർ വിലവരുന്ന 16 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളാണ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, മയക്കുമരുന്ന് കൈവശം വച്ചിരിക്കുന്ന സംശയിക്കുന്നവരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്തതെന്നും ഡയറക്ടറേറ്റ് വിശദീകരിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി, നിയമ നടപടികൾ സ്വീകരിച്ച്, കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറിയിച്ചു.
മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ ഹോട്ട്ലൈൻ (996) വഴിയോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷാ അധികാരികളുമായി സഹകരിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: 19 arrested with 16 kilograms of narcotics worth over BD 113,000