സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് യാത്രാബത്ത നിർബന്ധമാക്കും; നിയമവുമായി ബഹ്റൈൻ

വ​ർ​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ​മേ​ഖല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ർ​ധി​ക്കാ​ത്ത​തും ജീ​വി​ത​ച്ചെ​ല​വ് കൂ​ടി​യ​തും പരിഗണിച്ചാണ് നിർദേശം

ബഹ്‌റൈനിൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്രാ​ബ​ത്ത നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് നി​ർ​ദേ​ശം. വ​ർ​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ​മേ​ഖല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ർ​ധി​ക്കാ​ത്ത​തും ജീ​വി​ത​ച്ചെ​ല​വ് കൂ​ടി​യ​തും പരിഗണിച്ചാണ് നിർദേശം സമർപ്പിച്ചിരിക്കുന്നതെന്ന് പാർലിമെന്റ് അംഗം ജ​ലാ​ൽ കാ​ദം അ​ൽ മ​ഹ്ഫൂ​ദ് പറഞ്ഞു.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോലിക്കാർക്ക് കു​റ​ഞ്ഞ​ത് 15 ദി​നാ​ർ യാ​ത്രാ​ബ​ത്ത നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ഭേ​ദ​ഗ​തി​യാ​ണ് ​എം​പ്ലോ​യ്‌​മെ​ന്റ് ഇ​ൻ ദ ​പ്രൈ​വ​റ്റ് സെ​ക്ട​ർ ലോ’​യ്ക്ക് സ​മ​ർ​പ്പി​ച്ച​ത്. എന്നാൽ ക​മ്പ​നി യാ​ത്രാ​സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ൽ യാത്രാബ​ത്ത വീണ്ടും ന​ൽ​കേ​ണ്ട​തി​ല്ല. നിലവിൽ ബഹ്‌റിനിലെ സ​ർ​ക്കാ​ർ മേഖലയിലെ ജീവനക്കാർക്ക് 20 ദി​നാ​ർ പ്ര​തി​മാ​സ യാ​ത്രാ​ബ​ത്ത ല​ഭി​ക്കു​മ്പോ​ൾ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​നക്കാ​ർ​ക്ക് ഇ​ത്ത​രം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീവനക്കാർക്ക് 15 ദി​നാ​ർ യാ​ത്രാ​ബ​ത്ത നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ ര​ണ്ട് മേ​ഖ​ല​ക​ളി​ലെ​യും വി​ട​വ് നി​ക​ത്താ​നും സാ​മൂ​ഹ്യ​നീ​തി ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ൽ മ​ഹ്ഫൂ​ദ് പറഞ്ഞു. എ​ന്നാ​ൽ, ഈ ​ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്, നിയമ വ്യവസ്ഥയിലെ ആ​ർ​ട്ടി​ക്കി​ൾ 10 ഭേ​ദ​ഗ​തി ചെയ്ത്, തൊ​ഴി​ലു​ട​മ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 15 ദി​നാ​ർ യാ​ത്രാ​ബ​ത്ത നൽ​ക​ണം.

നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ​സൗ​ക​ര്യം ന​ൽ​കു​ന്ന​ത് തു​ട​രു​ക​യും വേ​ണം. നി​ല​വി​ലെ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 10 അ​നു​സ​രി​ച്ച്, ലേ​ബ​ർ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്ന പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം നൽകിയിരുന്നത്. എം.​പി മു​ന്നോ​ട്ടു​വെ​ച്ച് നിർദേശത്തിനു അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ, ബഹ്‌റൈനിലെ എല്ലാ സ്വകാര്യ ക​മ്പ​നി​ക​ളും ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്രാ​ബ​ത്ത ന​ൽ​കേ​ണ്ടി​വ​രും. ഈ ​നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് അ​ൽ മു​സ​ല്ലം സേ​വ​ന​സ​മി​തി​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി കൈ​മാറി.

Content Highlights: Bahrain proposes to introduce a law requiring private sector workers to travel

To advertise here,contact us